Latest NewsKeralaNews

കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

എറണാകുളം: വൈദ്യുതി കുടിശികയെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ടുകൊച്ചി സോണല്‍ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. കൊടുംചൂടിലും ഉഷ്ണതരംഗത്തിലും വലയുന്നതിനിടെയാണ് ജീവനക്കാരെ പുഴുക്കിയിരുത്തുന്ന കെഎസ്ഇബിയുടെ നടപടി.

Read Also: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജീവനക്കാരിയെ ഇടിവള കൊണ്ട് ഇടിച്ചു: യുവാവ് കസ്റ്റഡിയില്‍

സോണല്‍ ഓഫീസിനോട് ചേര്‍ന്നുള്ള ഹെല്‍ത്ത് ഓഫീസ്, കുടുംബ ശ്രീ ഓഫീസ് എന്നിവയുടെയും ഫ്യൂസുകള്‍ വൈദ്യുതി വകുപ്പ് ഊരിമാറ്റി. ഫാന്‍ പോലും ഇടാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. രണ്ട് ലക്ഷം രൂപയുടെ കുടിശിക ഉണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഫ്യൂസ് ഊരിയതോടെ വിവിധ നികുതികള്‍ അടക്കമുള്ളവ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയായി.

പണമടച്ച് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി കൊച്ചി കോര്‍പ്പറേഷന്‍ അറിയിച്ചു. പണമില്ലാത്തതല്ല ബില്ല് അടക്കാതിരിക്കാന്‍ കാരണമെന്നും സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് വൈകിയതാണെന്നും വൈകാതെ പരിഹരിക്കുമെന്നും മേയര്‍ എം അനില്‍കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button