KeralaLatest NewsNews

പുല്‍ക്കാടുകള്‍ക്ക് തീപ്പിടിച്ചത് അണക്കുന്നതിനിടെ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി:സംഭവത്തില്‍ ദുരൂഹത

മലപ്പുറം: പുല്‍ക്കാടുകള്‍ക്ക് തീപ്പിടിച്ചത് അണക്കുന്നതിനിനെ കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഗ്നിബാധ ഉണ്ടാവാനായി എന്താണ് പരിസരത്ത് സംഭവിച്ചതെന്ന് വ്യക്തമല്ല. തവനൂര്‍ തൃപ്പാലൂര്‍ സ്വദേശി നാലുകള്ളി പറമ്പില്‍ അച്യുതാനന്ദന്റെ (58) മൃതദേഹമാണ് തീയണക്കുന്നതിനിടയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

Read Also: പിതാവിന്റെ തീരുമാനത്തെ ധിക്കരിച്ച് വിവാഹം കഴിച്ചതിന്റെ പക, മരുമകന്റെ മാതാപിതാക്കളെ വീട്ടില്‍ക്കയറി വെട്ടി ഗൃഹനാഥന്‍

കുറ്റിപ്പുറം-തിരൂര്‍ റോഡില്‍ ഭാരതപ്പുഴയോരത്തെ പുല്‍ക്കാടുകള്‍ക്ക് തീപ്പിടിച്ചിരുന്നു. തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത വിധമായിരുന്നു മൃതദേഹം. തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുറ്റിപ്പുറം പൊലീസും പൊന്നാനി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്തെ 500 മീറ്ററോളം ചുറ്റളവില്‍ തീ പടര്‍ന്നതോടെ നിരവധി ജീവജാലങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button