Latest NewsKeralaNews

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്? മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിൽ : എംവി ഗോവിന്ദന്‍

കാര്യ സന്ദര്‍ശനത്തിനാണ് പോയത്

തിരുവനന്തപുരം: മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനെയും പാര്‍ട്ടി അംഗമെന്ന നിലയില്‍ പാര്‍ട്ടിയുടേയും അനുമതി വാങ്ങിയാണ് പിണറായി വിജയന്‍ കുടുംബസമേതം വിദേശത്തേക്ക് പോയതെന്നും സ്വന്തം ചെലവിലാണ് യാത്രയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിദേശകാര്യമന്ത്രിയുടെ വാദം വില കുറഞ്ഞതാണ്. ജനം ദുരിതം അനുഭവിച്ചപ്പോള്‍ ഒന്നും ചെയ്യാത്തവരാണ് യുഡിഎഫ്. അവരാണിപ്പോള്‍ കുറ്റം പറയുന്നതെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.

‘മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനെയും പാര്‍ട്ടി അംഗമെന്ന നിലയില്‍ പാര്‍ട്ടിയുടേയും അനുമതി വാങ്ങിയാണ് വിദേശത്ത് പോയത്. സ്വകാര്യ സന്ദര്‍ശനത്തിനാണ് പോയത്. യാത്ര പുതിയ കാര്യമാക്കി ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയ വിരോധവും കമ്യൂണിസ്റ്റ് ഇടതുപക്ഷ വിരുദ്ധതയുമാണ്. പെരുമാറ്റചട്ടം നിലനില്‍ക്കെ നയപരമായ ഒരു കാര്യവും ചെയ്യാനില്ല. തിരക്കിനിടയില്‍ കിട്ടിയ അവസരം ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. വേട്ടയാടാന്‍ വേണ്ടി മാത്രം മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ ഉപയോഗിക്കുകയാണ്. യാത്ര സ്‌പോണ്‍സര്‍ ചെയ്തതാണോയെന്ന ചോദ്യം തന്നെ ശുദ്ധ അസംബന്ധമാണ്’ – ഗോവിന്ദന്‍ പറഞ്ഞു.

READ ALSO: ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

‘ബിജെപിയില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയാണ് കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റായത്. അതൊന്നും മാധ്യമങ്ങള്‍ വാര്‍ത്തായാക്കുന്നില്ല. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടന്നത് വലിയ ആക്രമണമാണ്. ആരോപണങ്ങളുടെ ചില്ല് കൊട്ടാരം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ആരോപണം തെറ്റാണെങ്കില്‍ മാപ്പ് പറയാമെന്നാണ് കുഴല്‍നാടന്‍ പറഞ്ഞത്. എന്നാല്‍, മാപ്പ് പറയുന്ന പ്രക്രിയയിലേക്ക് കുഴല്‍നാടന്‍ ഇനിയും എത്തിയിട്ടില്ല. മാപ്പ് പറഞ്ഞ് വിഷയങ്ങള്‍ അവസാനിപ്പിക്കണമെന്ന് പറയുന്ന പാര്‍ട്ടി അല്ല സിപിഎം. നികുതി അടച്ചതിന്റെ രസീത് കാണിച്ചാല്‍ മാപ്പ് പറയാമെന്ന് കുഴല്‍നാടന്‍ നേരത്തെ പറഞ്ഞിരുന്നു. അത് കാണിച്ചിട്ടും അന്നു മാപ്പ് പറയാന്‍ കുടല്‍നാടന്‍ തയ്യാറായില്ല’- എന്നും ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button