KeralaLatest NewsNews

മയക്കുമരുന്നും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ 3.039 ഗ്രാം മെത്താംഫിറ്റമിനും 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അജിത്ത് പി പി എന്നയാളാണ് പിടിയിലായത്. തിരൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുധീര്‍ കെ കെയും സംഘവും നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്. പി ഒ രവീന്ദ്രനാഥ്, ഷിജിത്ത് എം കെ, അനീസ് ബാബു, വിനീഷ് പി ബി എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതേസമയം, കണ്ണൂര്‍ നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ്, കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വച്ച് 5.66 ഗ്രാം എംഡിഎംഎയുമായി ഒരാളെ അറസ്റ്റ് ചെയ്തു.

Read Also: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല, ഭീഷണിയുമായി ജയിലില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാള്‍

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദിന്‍. ടി യും സംഘവും ചേര്‍ന്നാണ് കണ്ണൂര്‍ സ്വദേശി ജയേഷ് കെ എന്നയാളെ പിടികൂടിയത്. കണ്ണൂര്‍ ടൗണിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് ഒട്ടേറെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഇയാള്‍. സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍ ടി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഖാലിദ് ടി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അബ്ദുള്‍ നാസര്‍ ആര്‍ പി എന്നിവരും ഉണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button