KeralaLatest NewsNews

കിടപ്പുരോഗിയായ പിതാവിനെ മകന്‍ ഉപേക്ഷിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: കിടപ്പു രോഗിയായ പിതാവിനെ മകന്‍ വാടകവീട്ടിലാക്കി ഉപേക്ഷിച്ച് പോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദ്ദേശിച്ചു. ദ്യശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Read Also: അമ്മിണി എവിടെ ? മൃതദേഹങ്ങളുടെ മണം പിടിക്കാന്‍ പരിശീലനം ലഭിച്ച കടാവര്‍ ഡോഗ് നടത്തിയ അന്വേഷണത്തിലും ശ്രമം വിഫലം

പിതാവ് ഷണ്‍മുഖനെ മകന്‍ അജിത്താണ് ഉപേക്ഷിച്ചത്. കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളയുകയായിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികന്‍ വലഞ്ഞു. അച്ഛന്‍ ഷണ്‍മുഖനെ മകന്‍ നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മകന്‍ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സഹോദരിമാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകന്‍ അജിത് മുങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button