KeralaLatest NewsNews

ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ ഷാഹിദ് ബെഹെഷ്തി തുറമുഖം ഇനി പത്തുവര്‍ഷത്തേക്ക് ഇന്ത്യയുടെ നിയന്ത്രണത്തില്‍

ന്യൂഡല്‍ഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ ഷാഹിദ് ബെഹെഷ്തി തുറമുഖം ഇനി പത്തുവര്‍ഷത്തേക്ക് ഇന്ത്യയുടെ നിയന്ത്രണത്തില്‍. ഇതു സംബന്ധിച്ച കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. ഇറാനിലെ സിസ്താന്‍ ബലൂചിസ്ഥാന്‍ മേഖലയിലുള്ള ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍ ഷാഹിദ് ബെഹെഷ്തി. ഇതാദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്.

Read Also: കുഴിനഖം ചികിത്സിക്കാന്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവം വിവാദമായിട്ടും കളക്ടര്‍ക്ക് എതിരെ നടപടിയില്ല

കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും (ഐ.പി.ജി.എല്‍.) ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇറാനില്‍ നടന്ന ചടങ്ങില്‍ ഇറാന്റെ റോഡ്-നഗര വികസനമന്ത്രി മെഹര്‍സാദ് ബസര്‍പാഷും പങ്കെടുത്തു. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

അഫ്ഗാനിസ്താനുമായും വിശാലമായ മധ്യേഷ്യന്‍ രാജ്യങ്ങളുമായും വ്യാപാരത്തിനുള്ള കവാടമായി ചബഹാര്‍ മാറുമെന്നാണ് പ്രതീക്ഷ. ഇറാനെതിരായ അമേരിക്കന്‍ ഉപരോധം തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഉപരോധം വകവെക്കാതെ തുറമുഖത്തിന്റെ വികസനത്തിന് സഹകരിച്ച ഏക വിദേശരാജ്യം ഇന്ത്യയാണ്. തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയാകും.

ചൈന-പാക് സാമ്പത്തിക ഇടനാഴിയെയും അറബിക്കടലില്‍ ചൈനയുടെ സാന്നിധ്യത്തെയും നേരിടാന്‍ ചബഹാര്‍ തുറമുഖം ഇന്ത്യക്ക് ഗുണംചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button