KeralaLatest NewsNews

കൊച്ചി ഫ്‌ളാറ്റിലെ നവജാത ശിശുവിന്റെ കൊലപാതകം,ആണ്‍സുഹൃത്ത് ഷെഫീഖിന് എതിരെ കേസ്

കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ആണ്‍സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ മാസം മൂന്നിന് വെള്ളിയാഴ്ച്ചയാണ് പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്‌ളാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസില്‍ അറസ്റ്റിലായ അമ്മ റിമാന്‍ഡറിലാണ്.

Read Also: വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം: മംഗലാപുരം -ചെന്നൈ എക്‌സ്പ്രസിലെ വനിതാ ടിടിഇയെ തള്ളിമാറ്റി, പ്രതി പിടിയില്‍

ശുചീകരണത്തൊഴിലാളികളാണ് നടുറോഡില്‍ പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്റെ ശരീരം ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവര്‍ കേന്ദ്രീകരിച്ചായിരുന്നു തുടര്‍ അന്വേഷണം. ആമസോണില്‍ ഉത്പന്നങ്ങള്‍ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ പൊലീസ് എത്തിയത്. അപ്പോള്‍ മാത്രമാണ് യുവതിയുടെ മാതാപിതാക്കള്‍ സംഭവമറിയുന്നത്. തുടര്‍ന്ന് യുവതിയെ ചോദ്യംചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. അമ്മ വാതില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായെന്നും കൈയില്‍ കിട്ടിയ കവറില്‍ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. പരിഭ്രാന്തിയില്‍ ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവില്‍ അന്വേഷണസംഘം നേരത്തെ തീരുമാനിച്ചിരുന്നത്. ആരോഗ്യനില വീണ്ടെടുത്ത യുവതി യുവാവിനെതിരെ പരാതി നല്‍കിയതോടെയാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button