KeralaLatest NewsNews

സിപിഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം , യുവാവ് അറസ്റ്റില്‍

തൃശൂര്‍: സിപിഎം മഹിളാ അസോസിയേഷന്‍ നേതാവിന്റെ വീടിന് നേരെ ആക്രമണം. വനിതാ നേതാവിന്റെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം. കൊരട്ടി ഗ്രാമ പഞ്ചായത്ത് അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ജയരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

Read Also: കുട്ടിയുടെ നാവിനായിരുന്നു പ്രശ്നം,ഡോക്ടര്‍ അത് ബന്ധുക്കളെ അറിയിക്കാത്തതാണ് വീഴ്ചയുണ്ടായത്:സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

സിന്ധുവിനും മകന്റെ കുഞ്ഞിന് നേരെയും അക്രമി വെട്ടുകത്തി ഉയര്‍ത്തി ഭീഷണിപ്പെടുത്തി. കാറും വീടിന്റെ ജനല്‍ ചില്ലകളും തകര്‍ത്തു. അക്രമിക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടായിരുന്നു. നിയമസഹായത്തിനായി സിന്ധുവിനോട് ഇടപെടണമെന്ന് അക്രമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇത് സിന്ധു ചെയ്തുകൊടുത്തില്ല. ഇതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button