Latest NewsInternational

ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ ഇറാൻ സഹായം തേടിയത് ശത്രുരാജ്യമായ അമേരിക്കയെ, സഹായ വാഗ്ദാനം നൽകിയെങ്കിലും ഇടപെട്ടില്ല

വാഷിങ്ടൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടം നടന്നതിന് തൊട്ടുപിന്നാലെ ഇറാൻ സഹായത്തിനായി അഭ്യർത്ഥിച്ചത് ശത്രുരാജ്യമായ അമേരിക്കയോട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്. റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ വനമേഖലയിലെ മലമ്പ്രദേശത്ത് തകർന്നു വീണതിനു പിന്നാലെ ഇറാൻ അമേരിക്കയുടെ സ​ഹായം തേടുകയായിരുന്നു.

ഹെലികോപ്റ്റർ അപകടത്തിൽപെട്ട പ്രസിഡന്റിനെ കണ്ടെത്താൻ ഇറാൻ ശത്രുരാജ്യമായ അമേരിക്കയെ ബന്ധപ്പെട്ടത് അസാധാരണനീക്കമായി. എന്തു സഹായത്തിനും തയാറാണെന്ന് പ്രതികരിച്ചെങ്കിലും സംഭവസ്ഥലത്ത് എത്തിച്ചേരാനുള്ള വിഷമം കണക്കിലെടുത്ത് അമേരിക്ക ഒടുവിൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.

യുഎസിന്റെ ഉൾപ്പെടെ ഉപരോധം മൂലം മികച്ച ഹെലികോപ്റ്ററുകളും വിമാനങ്ങളും ഇറാന് ഇല്ലാതെ പോയതാണ് അപകടത്തിൽ കലാശിച്ചതെന്ന ആരോപണവും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തള്ളി. 45 കൊല്ലം പഴക്കമുള്ള ഹെലികോപ്റ്റർ മോശം കാലാവസ്ഥയിൽ പറത്താൻ തീരുമാനിച്ച ഇറാൻ തന്നെയാണ് കുറ്റക്കാരെന്ന് ഡിപ്പാർട്മെന്റ് വക്താവ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button