KeralaLatest NewsNews

അവയവക്കച്ചവടം നിരവധി പേര്‍ ഇരകളായെന്ന സൂചന:മുല്ലശ്ശേരിയില്‍ മാത്രം ഏഴ് പേര്‍ അവയവദാനം നടത്തിയതായി സ്ഥിരീകരണം

തൃശൂര്‍:അവയവക്കച്ചവടത്തിനായി രാജ്യവ്യാപകമായി നടന്ന മനുഷ്യക്കടത്തില്‍ കേരളത്തില്‍ നിന്നും നിരവധി പേര്‍ ഇരകളായെന്ന സൂചന തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അവയവക്കടത്ത് മാഫിയയുടെ മുഖ്യ കണ്ണിയായ മലയാളി സബിത്ത് നാസര്‍ പിടിയിലായതോടെയാണ് ഈ വിവരങ്ങളെല്ലാം പുറത്തുവരുന്നത്.

Read Also: യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തു, കോവളത്ത് വെച്ച് കൊല്ലാനും ശ്രമം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന ആളുകളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് മാഫിയ അവയവക്കച്ചവടം നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തില്‍ തൃശൂരില്‍ മുല്ലശ്ശേരി പഞ്ചായത്ത്, തീരദേശ മേഖല എന്നിവിടങ്ങളില്‍ അവയവ മാഫിയ പിടിമുറുക്കിയിരുന്നുവെന്ന വിവരവും വ്യക്തമായി.

മുല്ലശ്ശേരി പഞ്ചായത്തില്‍ മാത്രം ഏഴ് പേര്‍ അവയവദാനം നടത്തിയതായി സ്ഥിരീകരിക്കപ്പെടുന്നുണ്ട്. രണ്ട് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് ഇവിടെ അവയവദാനം നടത്തിയത്. വൃക്കയും കരളുമാണ് ദാനം ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button