KeralaLatest NewsNews

വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. പയ്യോളി മരച്ചാലില്‍ സിറാജ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

അയല്‍ വീട്ടിലെ വിവാഹത്തിനു ഉച്ച ഭക്ഷണം വിളമ്പുന്നതിനിടയിൽ സിറാജിനു അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

read also: മോഹൻലാലിന് ജൻമദിനാശംസകളുമായി രജപുത്ര ടീം

മൃതദേഹം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖബറടക്കി. ഫസിലയാണ് സിറാജിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ് ഹിദാഷ് അമൻ, ആയിഷ സൂബിയ, സരിയ മറിയം ബീവി.

shortlink

Related Articles

Post Your Comments

Related Articles


Back to top button