KeralaLatest NewsNews

പാളയം എല്‍എംഎസ് സിഎസ്‌ഐ പള്ളിയില്‍ ചേരിതിരിഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം

ബിഷപ്പിന്റെ ചുമതല നിർവഹിക്കുന്ന ഫാ. മനോജ് റോയിസ് വിക്ടറിനെ ഒരു വിഭാഗം ഇറക്കി വിട്ടു

തിരുവനന്തപുരം : പാളയം എല്‍എംഎസ് സിഎസ്‌ഐ എംഎം ചർച്ചില്‍ ചേരി തിരിഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം.സിഎസ്‌ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയാണ് തർക്കമെന്നു റിപ്പോർട്ട്. നിലവില്‍ ബിഷപ്പിന്റെ ചുമതല നിർവഹിക്കുന്ന ഫാ. മനോജ് റോയിസ് വിക്ടറിനെ ഒരു വിഭാഗം ഇറക്കി വിട്ടു. തുടർന്ന് പോകരുതെന്നാവശ്യപ്പെട്ട് ബിഷപ്പിനെ അനുകൂലിക്കുന്നവർ വാഹനം തടഞ്ഞുനിർത്തിയതാണ് സംഘർഷത്തിനു കാരണമായത്. പൊലീസ് സംഘം സ്ഥലത്തെത്തി.

read also: സര്‍വകലാശാല ക്യാമ്പസില്‍ കാട്ടാന ആക്രമണം: സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

പഴയ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നല്‍കിയത് ചോദ്യം ചെയ്ത പഴയ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി കിട്ടിയിരുന്നു. ഈ വിധിയുമായി എത്തി ഇന്ന് ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം. സുപ്രീംകോടതി വിധിയുമായി എത്തിയ വിഭാഗത്തെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button