KeralaLatest NewsNews

ബെവ്‌റേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ ജീവനൊടുക്കി: ശമ്പളം കിട്ടിയിട്ട് ഒന്‍പത് മാസമായെന്ന് കുടുംബം

കോഴിക്കോട്: ബെവ്‌റേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ ജീവനൊടുക്കി. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി ബെവ്‌കോ പാവമണി റോഡ് ഔട്ട്‌ലെറ്റില്‍ എല്‍.ഡി ക്ലര്‍കായ കെ.ശശികുമാറാണ് മരിച്ചത്. 56 വയസായിരുന്നു. ഒന്‍പത് മാസമായി ശമ്പളം കിട്ടാത്തത് കൊണ്ടാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.

Read Also: ഡി.ജെ മ്യൂസിക്കിന് നിരോധനം, ബൈക്കുകളും തുറന്ന വാഹനങ്ങളും വേണ്ട’: ജൂണ്‍ 4ന് നാദാപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍

ജോലിക്ക് ഹാജരാകാത്തതിന്റെ പേരില്‍ നേരത്തെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഭാര്യ ലിജിയും മക്കളായ സായന്ത്, തീര്‍ത്ഥ എന്നിവരും എംഡിയെ കണ്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് ശശികുമാറിനെ ജോലിയില്‍ തിരിച്ചെടുത്തത്. എന്നാല്‍ ശമ്പളം ലഭിച്ചിരുന്നില്ല. ബോണസ് ഇനത്തില്‍ ഒരു ലക്ഷം രൂപയോളവും ശശികുമാറിന് ലഭിക്കാനുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു.

ഇന്നലെ ശമ്പളവും പെന്‍ഷനും ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ശശികുമാറിനെതിരെ ഒരു പരാതി ഇന്നലെ മേലുദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. പ്രതീക്ഷിച്ച പോലെ ശമ്പളവും പെന്‍ഷനും ഇന്നലെ ശശികുമാറിന് ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് വീടിന് പുറകില്‍ ശശികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തതിലുള്ള കടുത്ത മനപ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button