KeralaLatest News

കുളിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം, പിന്നാലെ സുഹൃത്തുക്കളെ കൂട്ടി കൂട്ടബലാത്സംഗം

കൊല്ലം: യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമെത്ത് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റിൽ. ആദിനാട് സായികൃപയിൽ രാധാകൃഷ്ണൻ മകൻ ഷാൽകൃഷ്ണൻ (38) ആണ് അറസ്റ്റിലായത്. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഇവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ഷാൽ യുവതിയെ പീഡിപ്പിച്ചത്.

പിന്നാലെ ഇയാളുടെ സുഹൃത്തുകളായ രണ്ടും മൂന്നും പ്രതികളുമായി രാത്രിയിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.പൊലീസ് പിടിയിലായ ഷാൽകൃഷ്ണ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ്.

ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ വധശ്രമം, വഞ്ചന, കവർച്ച, നർകോട്ടിക്ക്, അബ്കാരി കേസുകളിൽ പ്രതിയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസ് റജിസ്റ്റ്ർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button