Latest NewsIndia

മർദ്ദനമേറ്റ് നിലവിളിച്ചപ്പോൾ പോലും ആരും തടഞ്ഞില്ല: നുണ പരിശോധനയ്ക്ക് തയ്യാര്‍, സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം: സ്വാതി

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ അപമാനിക്കുകയാണെന്ന് സ്വാതി മലിവാള്‍ എംപി. തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സ്വാതി മലിവാള്‍ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ വസതിയില്‍ ഉള്ളപ്പോഴാണ് താന്‍ ആക്രമിക്കപ്പെട്ടത്. മര്‍ദനമേറ്റ് താന്‍ നിലവിളിച്ചപ്പോള്‍ പോലും ആരും രക്ഷിക്കാനെത്തിയില്ല.

മര്‍ദനം ആരുടെയെങ്കിലും നിര്‍ദേശ പ്രകാരം ആണോ എന്ന് അന്വേഷിക്കണം. കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നുവെന്നും സ്വാതി മലിവാള്‍ പറഞ്ഞു.

കേസില്‍ ഇരയായ താന്‍ നിരന്തരം അപമാനിക്കപ്പെടുകയാണ്. രാജ്യസഭാ അംഗത്വം രാജിവെക്കില്ലെന്നും സ്വാതി മലിവാള്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ കെജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം.

പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണ് ഇതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല. കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ പി എ മര്‍ദിച്ചുവെന്നാണ് കേസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button