KeralaLatest NewsNews

നെയ്യാര്‍ ഡാമിലെ കെ.എസ്.യു ക്യാമ്പ് നടന്നത് വളരെ അടുക്കും ചിട്ടയോടെ: അവിടെ സംഘര്‍ഷം ഉണ്ടായിട്ടില്ല: അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ കെ.എസ്.യു ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പുറത്തുവന്ന ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. അടുക്കും ചിട്ടയോടും ആയിരുന്നു ക്യാമ്പ് നടന്നിരുന്നത്. ഇതുവരെ അങ്ങനെയൊരു ദൃശ്യം ശ്രദ്ധയില്‍പ്പെട്ടില്ല. പ്രശ്നങ്ങളുണ്ടാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും’, അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ക്യാമ്പില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് ആദ്യ നടപടിയെന്ന് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

Read Also: കോളേജ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം: കൊലയ്ക്ക് പിന്നില്‍ 15കാരന്‍

ഒരു ക്യാമ്പസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘടനയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ആക്കാന്‍ കാരണക്കാര്‍ ആയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button