KeralaLatest NewsNews

കെഎസ്ആര്‍ടിസി ബസിനകത്ത് വച്ച് കയറിപ്പിടിച്ചു,46കാരനെ തടഞ്ഞുവെച്ച് പൊലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടി

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മല്‍ അന്‍വര്‍ എന്നയാളാണ് പിടിയിലായത്.

Read Also: ആശുപത്രിയിലെ അത്യാഹിതത്തില്‍ ഏഴ് കുഞ്ഞുങ്ങളുടെ മരണം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി: 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അന്‍വര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button