KeralaLatest News

തൃശൂരിൽ 2 വയസുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പഴുവിലിൽ രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജൊയുടെ മകൻ ജെർമിയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം.

കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേക്ഷിച്ചപ്പോഴാണ് വെള്ളം നിറഞ്ഞ പാടത്ത് മരിച്ച നിലയിൽ കണ്ടത്. വീടിന് സമീപത്തെ ഗെയ്റ്റ് ആരോ തുറന്നപ്പോൾ കുട്ടി അതു വഴി പാടത്തേക്ക് ഇറങ്ങിയതാകാമെന്നാണ് നിഗമനം.

കുടുംബങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കുട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങിയത് ആരും കണ്ടില്ലെന്ന് പറയുന്നു. തുടർന്ന് കുട്ടിയെ പഴുവിൽ സെന്റ് ആന്റണിസ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെയ്ഡൻ, ജോഷ്വ എന്നിവരാണ് സഹോദരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button