KeralaLatest NewsNews

കൊച്ചിയില്‍ കനത്ത മഴ തുടരുന്നു, നഗരം വെള്ളക്കെട്ടില്‍: ഗതാഗതക്കുരുക്ക് രൂക്ഷം

കൊച്ചി: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.

READ ALSO: ‘കൊറോണയ്ക്ക് ശേഷം അടുത്ത മഹാമാരി വരുന്നു, ലോകരാജ്യങ്ങള്‍ തയ്യാറാകണം’- മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

കൊച്ചിയില്‍ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങള്‍ കുടുങ്ങി. ആലുവ ഇടക്കാളി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളം കയറി. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നഗരത്തില്‍ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് രാവിലെ തന്നെയുണ്ടാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button