പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഇന്ത്യന്‍ നേവിയുടെ പുതിയ റിക്രൂട്ട്മെന്റ്. അഗ്നിവീര്‍ SSR പോസ്റ്റിലേക്കാണ് പുതിയ നിയമനം നടക്കുന്നത്.
മിനിമം പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അഗ്നിവീര്‍ എസ്.എസ്.ആര് തസ്തികയില്‍ ആകെ 300 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 5 വരെ നീട്ടിയിട്ടുണ്ട്.
Read Also: കുടുംബ സംഗമത്തില്‍ വിളമ്പിയത് കരടി ഇറച്ചി, നാടവിര ശരീരത്തിലെത്തിയതോടെ ഗുരുതരാവസ്ഥയിലായി ആറ് പേര്
തസ്തിക& ഒഴിവ്
ഇന്ത്യന്‍ നേവിയില്‍ അഗ്നിവീര്‍ SSR നേരിട്ടുള്ള റിക്രൂട്ട്മെന്റ്. ആകെ 300 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
Advt NO: Agniveer (SSR) 02/2024 Batch
പ്രായപരിധി
ഉദ്യോഗാര്ഥികള്് 2003 നവംബര്‍ 1നും 2007 ഏപ്രില്‍് 30നും ഇടയില്‍ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
10+2 മാതൃകയില്‍ പ്ലസ് ടു വിജയം. (ഗണിതം, ഫിസിക്സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം). പ്ലസ് ടുവില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.
OR
50 ശതമാനം മാര്‍ക്കോടെയുള്ള മൂന്ന് വര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമ. (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍/ ഓട്ടോമൊബൈല്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ ഐ.ടി).
OR
50 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ വൊക്കേഷനല്‍ കോഴ്സ് പൂര്ത്തിയാക്കിയവര്് (ഗണിതം, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം)
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്്ക്ക് 30,000 രൂപ മുതല്‍ 45,000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
550 രൂപ + 18 ശതമാനം ജി.എസ്.ടി അപേക്ഷ ഫീസായി നല്‍കണം.
Post Your Comments