Latest NewsKeralaNews

കോഴിക്കോട് 7 പേര്‍ക്ക് ഇടിമിന്നലേറ്റു, സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നല്‍ മുന്നറിയിപ്പ്

കോഴിക്കോട്: കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേര്‍ക്ക് പരുക്കേറ്റു. സൗത്ത് ബീച്ചില്‍ വിശ്രമിച്ചവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരുക്കേറ്റവരില്‍ ഒരാള്‍ക്ക് 17 വയസാണ് പ്രായം.

Read Also: ഐസിസി ടി-ട്വന്റി ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024: ഒരു അവലോകനം

ഇതിനിടെ ലോറിയുടെ മുകളില്‍ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേര്‍ മിന്നലേറ്റ് താഴെ വീണു. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവരാണ് മിന്നലേറ്റ് താഴെ വീണത്.

അതേസമയം, കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 11 ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും.

നാളെ 9 ജില്ലകളിലും ശനി ഞായര്‍ ദിവസങ്ങളില്‍ 12 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വ്യക്തമാക്കി. മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button