KeralaLatest NewsIndia

ഇത് കേവലം ഒരു ധ്യാനമല്ല, കന്യാകുമാരി മുതൽ കാശ്മീർ വരെ നമ്മൾ ഇന്ത്യക്കാർ ഒന്നാണെന്ന സ്റ്റേറ്റ്‌മെന്റ് കൂടിയാണ്: അഞ്ജു

പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ ധ്യാനം ഇരിക്കുന്നതിനെതിരെ കോൺഗ്രസ് സിപിഎം സൈബർ അണികൾ പരിഹാസം തുടരുകയാണ്. സോഷ്യൽ മീഡിയയിൽ ഇവരെ പിന്തുണയ്ക്കുന്ന പേജുകളിൽ ട്രോൾ നിറഞ്ഞിരിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അദ്ദേഹം അവിടെ ധ്യാനം ഇരുന്നാൽ സംഭവിക്കുന്നത് ടൂറിസം മേഖലയുടെ കനത്ത സാധ്യതകളാണെന്ന് അഞ്ജു ചൂണ്ടിക്കാട്ടുന്നു.

അഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇത് കേവലം ഒരു മെഡിറ്റേഷൻ എന്നതിനപ്പുറം അസ്സലൊരു മീഡിയ അറ്റൻഷൻ കിട്ടുന്ന സംഗതി ആണെന്ന് കാരണവർക്കും അറിയാം കാർന്നോരെ അറിയുന്നോർക്ക് ഒക്കെയും അറിയാം. പണ്ടൊരിക്കൽ ഇതേ പോലൊരു ധ്യാനം കൂടിയതാ തിരുമേനി, അതിന്റെ ആഫ്റ്റർ എഫക്ട് എന്താണെന്ന് ഇന്ന് മാതൃഭൂമിയിൽ ഒരു വാർത്ത വന്നിട്ടുണ്ട്. വിനോദസഞ്ചാരികളുടെ വരവില്‍ റെക്കോർഡിടാന്‍ ജമ്മു-കശ്മീര്‍ റെഡിയായി എന്നാണ് ആ മാതൃഭൂമി ന്യൂസ്.

ഒരു ധ്യാനത്തിന് ശേഷം കിട്ടിയ വെളിപാട് ആയിരുന്നു ആർട്ടിക്കിൾ 370 നെ ചുരുട്ടിക്കൂട്ടിയെടുത്ത് ദൂരേയ്ക്ക് എറിഞ്ഞത്. ആ കരച്ചിൽ മല്ലൂസ് പ്രബുദ്ധർക്ക് ഇന്നും മാറിയില്ലേലും ജമ്മു കാശ്മീർ ജനതയ്ക്ക് പെരുത്ത് അങ്ങട് ഇഷ്ടായി കേട്ടോ. അതോണ്ട് എന്താ വര്‍ഷം 8000 കോടി രൂപയാണ് ടൂറിസത്തിലൂടെ കാശ്മീരിലെത്തുന്നത്. കാശ്മീരി ജനതയ്ക്ക് ഭാരതാംബ നല്കിയ പൈതൃകത്തെയും പ്രകൃതിയെയും മനോഹരമായി മറ്റുള്ളവർക്ക് മുന്നിൽ പ്രസൻ്റ് ചെയ്യാൻ ഇന്ന് കാശ്മീരികൾക്ക് കഴിയുന്നത് ആ ഒരു വെളിപാട് കൊണ്ടാണ്.

ഈ വര്‍ഷം ഇതുവരെയ്ക്കും അതായത് ജനുവരി 2024 മുതൽ മെയ് വരെ 12.5 ലക്ഷം സഞ്ചാരികളാണ് ഭൂമിയിലെ സ്വർഗ്ഗത്തിലെ കാഴ്ച്ച നുകരുവാൻ അവിടെ എത്തിയിട്ടുള്ളത്. ഗുൽമാർഗ്, പെഹൽഗാം, സോനമാർഗ് എന്നിവിടങ്ങളിലെ മുഴുവൻ സ്‌കി റിസോർട്ടുകളിലും ജൂൺ അവസാനം വരെയുള്ള ബുക്കിങ്ങ് ക്ലോസ് ചെയ്തു. ദാല്‍ തടാകത്തില്‍ ഷിക്കാരകളോ ഹൗസ് ബോട്ടുകളോ കിട്ടാനില്ല.

സമീപ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ഒരെണ്ണം പോലും ഒഴിവില്ലാത്ത വിധം ബുക്കിംഗ് ആയി. വിദേശ സഞ്ചാരികളുടെ എണ്ണവും റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ജൂണ്‍ 29 ന് അമര്‍നാഥു തീർത്ഥാടനം കൂടി തുടങ്ങുന്നതോടെ സംഗതി കളറോട് കളർ !!
അസ്സൽ ഗുജ്ജു ബിസിനസ്സ് മൈൻഡ് ഉള്ള തലൈവർക്ക് നന്നായിട്ട് അറിയാം ഈ ഒരു മെഡിറ്റേഷൻ കൊണ്ട് ഉണ്ടാവുന്ന മൈലേജ് എന്താണ് എന്ന്. അതിലൂടെ ടിയാൻ ഉണ്ടാക്കിയെടുക്കുന്ന മീഡിയ അറ്റൻഷൻ ഒന്ന് കൊണ്ട് മാത്രം വിവേകാനന്ദ പാറ ഇനി അസ്സല്ലൊരു മെഡിറ്റേഷൻ സ്പോട്ട് ആവും. അങ്ങോർ അത് ആക്കിയെടുക്കും. ഇത്തവണ കിട്ടുന്ന വെളിപാട് എന്തായിരിക്കും എന്നത് മാത്രമാണ് ഇനി അറിയാനുള്ളത് 🤣🤣

ഇത് കേവലം ഒരു ധ്യാനം അല്ല, പക്കാ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയാണ് ടിയാൻ വക – കന്യാകുമാരി മുതൽ കാശ്മീർ വരെ നമ്മൾ ഇന്ത്യക്കാർ ഒന്നാണെന്ന സ്റ്റേറ്റ്മെന്റ് !!

shortlink

Related Articles

Post Your Comments

Related Articles


Back to top button