Latest NewsKeralaNews

 മയക്കുമരുന്ന് ഉപയോഗവും കടത്തും വ്യാപകം: സംസ്ഥാനത്ത് 240 ട്രെയിനുകളിലും 1370 ബസുകളിലും പരിശോധന നടത്തി എക്‌സൈസ്

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും കടത്തും തടയാന്‍ സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തി എക്‌സൈസ്. 240 ട്രെയിനുകളിലും 1,370 ബസുകളിലുമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിര്‍ത്തി പ്രദേശങ്ങളിലുമായിരുന്നു പരിശോധന. മെയ് 11-ന് നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

Read Also: മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായിട്ട് 22 മണിക്കൂര്‍ പിന്നിട്ടു; തിരച്ചിലിന് വിദേശസഹായം തേടി

മിന്നല്‍ പരിശോധനയില്‍ 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്‍ഡിപിഎസ് കേസുകള്‍ ഉള്‍പ്പെടെ 240 കേസുകളും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയില്‍ 707 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍ഡിപിഎസ് കേസുകളില്‍ വിവിധ കോടതികളില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടികൂടുന്നതിനായി കഴിഞ്ഞ മാസം 18-ന് പ്രത്യേക ഓപ്പറേഷന്‍ നടത്തിയിരുന്നു. ഇതില്‍ 58 വാറണ്ട് പ്രതികളെയും ഒളിവില്‍ കഴിയുകയായിരുന്ന ഒമ്പത് പ്രതികളെയും പിടികൂടി.

5.5 കിലോ കഞ്ചാവും അഞ്ച് കിലോ പുകയില നിരോധിത ഉത്പന്നങ്ങളും പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. 2000-ത്തോളം എക്‌സൈസ് ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കാളികളായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button