Latest NewsIndiaNews

മഹേഷിന്റെ കൊലപാതകം: ഭാര്യ പൂജയും കാമുകനും അറസ്റ്റില്‍: മഹേഷിന്റെ ജീവന്‍ എടുത്തതിന് പിന്നിലും അവിഹിതം

നോയിഡ: ഭര്‍ത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഇവര്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ ആയിരുന്നു കൊലപാതകം. ജൂലൈ ഒന്നിനു രാത്രിയിലാണ് നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് കൊല്ലപ്പെട്ടത്. മൃതദേഹം ശുചിമുറിയുടെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചു കടന്നുകളയാനാണു പ്രതികള്‍ ശ്രമിച്ചത്. ഒരാഴ്ചയ്ക്കുശേഷമാണ് മഹേഷിന്റെ ഭാര്യ പൂജ, സുഹൃത്ത് പ്രഹ്ലാദ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്.

Read Also: വെള്ളത്തിന്റെ പേരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം, വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു

ഒരേ നാട്ടുകാരായ പൂജയും പ്രഹ്ലാദും നേരത്തേ പ്രണയത്തിലായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് മഹേഷിനൊപ്പം പൂജ ജോലി ആവശ്യങ്ങള്‍ക്കായി നോയിഡയിലെ ബിറോന്‍ഡയിലേക്കു താമസം മാറി. ഇതേ സ്ഥലത്തേക്കു പ്രഹ്ലാദും ജോലിതേടി എത്തി. സുരക്ഷാ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച പ്രഹ്ലാദ്, നിരന്തരം പൂജയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

ജൂലൈ ഒന്നിനു മഹേഷ് വീട്ടിലില്ലാതിരുന്ന സമയത്തു പൂജയെ കാണാനെത്തിയ ഇയാള്‍, അപ്രതീക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയ മഹേഷിനു മുന്നില്‍ പെടുകയായിരുന്നു. ബന്ധം പുറത്തറിയുമെന്ന ഭയത്തില്‍ ഇരുവരും കത്രിക ഉപയോഗിച്ച് ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button