തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യദു കൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടിയത് സ്ഥിരീകരിച്ച് എക്സൈസ്. യദു കൃഷ്ണനെ എക്സൈസ് കുടുക്കിയതാണെന്ന് സിപിഎമ്മിന്റെ വാദങ്ങള്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. യുവാവിന്റെ പക്കല്‍ നിന്ന് കഞ്ചാവും ഇത് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്സൈസ് പറഞ്ഞു.
Read Also: വേഗം ഗര്‍ഭിണിയാകാന്‍ ആഗ്രഹമുള്ളവര്‍ അറിയാൻ, ഇത് കുടിച്ചാൽ പ്രയോജനം ഉണ്ടാവും
സിപിഎമ്മിനെതിരെയുള്ള ഗൂഢാലോചനയാണ് ഇതെന്നും യദുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് സിപിഎം നിരത്തിയ വിചിത്ര ന്യായീകരണം. എന്നാല്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ യദുവിന്റെ പക്കല്‍ നിന്ന് കഞ്ചാവും ഉപകരണങ്ങളും പിടികൂടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി യദു പൊലീസില്‍ പരാതിപ്പെട്ടു. തന്റെ കയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടിയില്ലെന്നാണ് യുവാവിന്റെ വാദം. കഴിഞ്ഞ ദിവസമാണ് കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനെ മന്ത്രി വീണ ജോര്‍ജ് അടക്കമുള്ള പ്രമുഖര്‍ മാലയിട്ട് സ്വീകരിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യദു കൃഷ്ണനെ കഞ്ചാവ് കേസില്‍ എക്സൈസ് പിടികൂടിയത്.
Post Your Comments