Latest NewsKeralaNews

അമ്മമാര്‍ മരിച്ച കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കാമെന്ന യുവതിയുടെ പോസ്റ്റിന് അശ്ലീല കമന്റ്: യുവാവ് അറസ്റ്റില്‍

പാലക്കാട് : സോഷ്യല്‍ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിന് യുവാവിനെതിരെ ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തു. ചെര്‍പ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനന്‍ എന്നയാള്‍ക്കെതിരെയാണ് കേസ് എടുത്തത്. വയനാട് ദുരന്തത്തില്‍ അമ്മമാര്‍ മരിച്ച കുട്ടികള്‍ക്കു പാല്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Read Also: 12 കാരി ബലാത്സംഗത്തിന് ഇരയായി: പ്രതിയുടെ അറസ്റ്റിന് പിന്നാലെ ബേക്കറി തകര്‍ത്ത് യോഗി സര്‍ക്കാര്‍

അതേസമയം, വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ ദുരന്ത മേഖലയിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ടെലി മനസിന്റെ സഹായത്തോടെ ആവശ്യമായ സേവനം നല്‍കും. മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് 137 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയവരുടെ തുടര്‍ കൗണ്‍സിലിംഗിന് അതേ കൗണ്‍സിലറുടെ തന്നെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button