Latest NewsKeralaNews

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്താണ് പുറത്തുവിടാത്തത്? സാംസ്‌കാരിക വകുപ്പിനോട് വിശദീകരണം തേടി വിവരാവകാശ കമ്മീഷണര്‍

 

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സാംസ്‌കാരിക വകുപ്പിനോട് വിശദീകരണം തേടി വിവരാവകാശ കമ്മീഷണര്‍. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ കാരണം വിശദീകരിക്കാന്‍ കമ്മീഷണര്‍ വകുപ്പിന് നേരിട്ട് നിര്‍ദേശം നല്‍കുകയായിരുന്നു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് നല്‍കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ നിയമ സെക്രട്ടറിയോട് കൂടിയാലോചിച്ച ശേഷം റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന നിലപാടിലെത്തുകയായിരുന്നു. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ എ ഹക്കിമാണ് സാംസ്‌കാരിക വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: ഷിരൂര്‍ ദൗത്യം അനിശ്ചിതത്വത്തില്‍, ഡ്രഡ്ജര്‍ കൊണ്ടുവരാന്‍ മാത്രം 1 കോടി രൂപ ചെലവ്: ഇനി തീരുമാനം കര്‍ണാടക സര്‍ക്കാരിന്റെ

റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ചൂണ്ടിക്കാട്ടി നടി രഞ്ജിനി അപ്പീല്‍ നല്‍കിയിരുന്നു. അപ്പീലില്‍ ഇടക്കാല ഉത്തരവൊന്നും വന്നിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തടസമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചെങ്കിലും നിയമസെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിട്ടേ റിപ്പോര്‍ട്ട് പുറത്തിവിടുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ഇന്ന് റിപ്പോര്‍ട്ട് പുറത്തുവരില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button