ഉടുമ്പന്‍ചോല: ഇടുക്കി ഉടുമ്പന്‍ചോലയില്‍ തോട്ടം തൊഴിലാളിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് പിടിയില്‍. മധ്യപ്രദേശ് സ്വദേശി വസന്തിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് ലമൂര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സേനാപതി വെങ്കലപ്പാറയില്‍ വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. തോട്ടം തൊഴിലാളിയായി വസന്തി കഴിഞ്ഞ രണ്ടു ദിവസമായി ജോലിക്ക് എത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also: ഇന്ന് മലയാള മാസത്തിന്റെ പുതുവര്‍ഷ പിറവി: ശബരിമല നട തുറന്നു, ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. വസന്തിക്ക് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. വാരിയെല്ല് പൊട്ടി ഉണ്ടായ ആന്തരിക രക്തസ്രാവം ആണ് മരണ കാരണം. തുടര്‍ന്ന് വാസന്തിയുടെ സുഹൃത്ത് ലമൂര്‍ സിംഗിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. മധ്യപ്രദേശ് സ്വദേശികളായ ഇരുവരും ഏറെനാളായി ഒരുമിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ഒരേ തോട്ടത്തിലെ തൊഴിലാളികളായിരുന്നു ഇവര്‍.
കഴിഞ്ഞ ദിവസം മദ്യപിച്ചതിനെ തുടര്‍ന്നുളള തര്‍ക്കത്തിലാണ് വസന്തിയെ മര്‍ദ്ദിച്ചതെന്ന് ലമൂര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചവിട്ടേറ്റാണ് വാരിയെല്ല് തകര്‍ന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ചവിട്ടിക്കൊലപ്പെടുത്തിയെന്നു ലമൂര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments