Latest NewsIndiaNews

ദുര്‍മന്ത്രവാദവും നരബലിയും അഘോരി ആചാരവും തടയാന്‍ നിയമം പാസാക്കി

അഹമ്മദാബാദ്: അന്ധ വിശ്വാസങ്ങളും ദുരാചാരങ്ങളും തടയാന്‍ ലക്ഷ്യമിട്ട് ഗുജറാത്ത് പ്രിവന്‍ഷന്‍ ആന്‍ഡ് എറാഡിക്കേഷന്‍ ഓഫ് ഹ്യൂമന്‍ സാക്രിഫൈസ് ആന്‍ഡ് അതര്‍ ഇന്‍ഹ്യൂമന്‍, എവിള്‍ ആന്‍ഡ് അഘോരി പ്രാക്ടീസസ് ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍ 2024 ഗുജറാത്ത് നിയമസഭ ബുധനാഴ്ച ഏകകണ്ഠമായി പാസാക്കി. നരബലി അടക്കമുള്ള ദുര്‍മന്ത്രവാദങ്ങള്‍ നിയമത്തിന്റെ പിന്‍ബലത്തോടെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മന്ത്രവാദത്തിന്റെ പേരില്‍ അതിമാനുഷിക ശക്തി അവകാശപ്പെട്ട് ആളുകളെ വഞ്ചിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളെടുക്കുമെന്ന് നിയമം പറയുന്നു.

Read Also: മഹാരാഷ്ട്ര ലൈം​ഗികാതിക്രമം: പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു

വിശ്വാസത്തിന്റെ പേരില്‍ ആളുകളെ ചൂഷണം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരെക്കൊണ്ട് സമൂഹം നിറഞ്ഞിരിക്കുന്നു. ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ആളുകള്‍ക്ക് ആറ് മാസത്തില്‍ കുറയാത്തതും ഏഴ് വര്‍ഷം വരെ നീളുന്നതുമായ ജയില്‍ ശിക്ഷയും 5,000 മുതല്‍ 50,000 രൂപ വരെ പിഴയും ചുമത്തും. നിയമസഭ ഐകകണ്ഠേനയാണ് ബില്‍ പാസാക്കിയത്. വിജ്ഞാപനം വന്ന് 30 ദിവസത്തിനുള്ളില്‍ നിയമത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ രൂപീകരിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button