KeralaLatest News

കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തി: ഡ്രൈവർ രഘുനാഥിന് സസ്പെൻഷൻ, കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു

കോട്ടയം: കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി. പൊൻകുന്നം ഡിപ്പോയിലെ പൊൻകുന്നം- മണക്കടവ് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തത്. ഡ്രൈവർ വി.ജി.രഘുനാഥിനെ സസ്‌പെന്റ ചെയ്തു. കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരനായിരുന്നു ഫൈസൽ.

കഴിഞ്ഞ ദിവസമാണ് പൊൻകുന്നം- മണക്കടവ് റൂട്ടിലെ ബസിൽ ജീവനക്കാർ മദ്യം കടത്തിയത്. കണ്ടക്ടറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കെഎസ്ആർടിസി ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ കോഴിക്കോട് വെച്ചാണ് മദ്യം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button