Latest NewsIndia

‘ഞാന്‍ വിവാഹം കഴിച്ചു’- വിദ്യാർത്ഥികളുടെ ചോദ്യത്തിന് ഉത്തരം നൽകി രാഹുൽ ഗാന്ധി

ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരവധി തവണ കേട്ട് മടുത്ത ഒരു ചോദ്യമാണ് എപ്പോൾ വിവാഹം കഴിക്കുമെന്നുള്ളത്. ഇപ്പോൾ വീണ്ടും അതെ ചോദ്യം തേടിയെത്തിയിരിക്കുകയാണ് അദ്ദേഹത്തെ. ശ്രീനഗറിലെ ചില വിദ്യാർത്ഥികളുടേതാണ് ചോദ്യം. വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് വിവാഹത്തെ സംബന്ധിച്ച് രാഹുൽ മറുപടി നൽകിയത്. രാഹുലിന്റെ സ്ഥിരം മറുപടി, തനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു.

എന്നാല്‍ ഇത്തവണ ആ മറുപടി രാഹുല്‍ മാറ്റിപ്പിടിച്ചു.രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യം രാഹുലിനോട് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. തുറന്ന സ്ഥലത്തായിരുന്നു ഒരു മേശയ്ക്ക് ചുറ്റും രാഹുലും വിദ്യാര്‍ത്ഥികളും ഒന്നിച്ചിരുന്നത്. വിവാഹത്തെക്കുറിച്ച് പ്ലാനിങ് നടത്തിയോ എന്നതായിരുന്നു കൂട്ടത്തിലൊരാള്‍ ഉന്നയിച്ച ചോദ്യം. സ്വതസിദ്ധമായ ശൈലിയിലൊരു ചിരി പാസാക്കി 54 കാരനായ രാഹുല്‍ മറുപടി പറഞ്ഞു.

‘ഇരുപത് മുപ്പത് വര്‍ഷമായി ഞാന്‍ ഈ ചോദ്യം അഭിമുഖീകരിക്കുന്നു. ഇത്രയും വര്‍ഷം ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചു. യഥാര്‍ത്ഥത്തില്‍ ഞാന്‍ വിവാഹം കഴിച്ചു, കോണ്‍ഗ്രസ് പാര്‍ട്ടിയെ. പാര്‍ട്ടിയുടെ മുഴുനീള പ്രവര്‍ത്തകനായി മാറിക്കഴിഞ്ഞു’ ഇതായിരുന്നു രാഹുലിന്റെ മറുപടി.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പായുള്ള റാലിക്കിടെ റായ്ബറേലിയില്‍ വച്ചാണ് മുന്‍പ് ഈ ചോദ്യം രാഹുല്‍ നേരിടേണ്ടിവന്നത്. അന്ന് രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും ഉണ്ടായിരുന്നു. ചോദ്യം കേള്‍ക്കാത്ത രാഹുലിനോട് ആ ചോദ്യത്തിനു മറുപടി കൊടുക്കൂ എന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ഉടനുണ്ടാവും എന്നായിരുന്നു രാഹുലിന്റ അന്നത്തെ മറുപടി. ശ്രീനഗറില്‍ നടന്ന സംഭാഷണത്തിനിടെ രാഹുല്‍ പ്രിയങ്കാ ഗാന്ധിയെ വിഡിയോകോള്‍ ചെയ്യുകയും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button