കോട്ടയം: പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അന്‍വറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഗൗരവകരമായ ആരോപണങ്ങളാണ്. എഡിജിപി അജിത് കുമാറിനെ സര്‍വീസില്‍ നിന്നും നീക്കണം. എഡിജിപി പൂരം കലക്കിയെന്ന് ഭരണപക്ഷ എംഎല്‍എ തന്നെ സമ്മതിച്ചു. ഏതോ ഉന്നത ബന്ധം താന്‍ അന്ന് തന്നെ ഉന്നയിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
Read Also: പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പും പാര്‍ട്ടിയും
പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യമാണ്. ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരം നടപടികള്‍ ഉദ്യോഗസ്ഥന്മാര്‍ ചെയ്യുമോ. കൊടും ക്രിമിനലാണ് എഡിജിപി എന്ന് ഭരണകക്ഷി എംഎല്‍എ തന്നെ പറയുന്നു. എഡിജിപി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. ഇല്ലെങ്കില്‍ പാര്‍ട്ടിയുമായി ആലോചിച്ചു തുടര്‍ നടപടി സ്വീകരിക്കും. ശശിയുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് പറയുമ്പോള്‍ അത് മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇപി ജയരാജനെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ സംഭവം ജയരാജനെ ബലിയാടാക്കിയതാണ്. മുഖ്യമന്ത്രി അറിയാതെ ഇപി ബിജെപിയുമായി ചര്‍ച്ച നടത്തില്ല.ഇപി ബിജെപിയിലേക്ക് പോകുമെന്ന് തോന്നുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
Post Your Comments