കോട്ടയം: തനിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കട്ടെയെന്നും അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതായും എഡിജിപി എംആര്‍ അജിത് കുമാര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എഡിജിപിക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ സംസാരിച്ചപ്പോള്‍ എഡിജിപി മുഖ്യമന്ത്രിയെ പ്രശംസിക്കുകയും തന്റെ നേട്ടങ്ങള്‍ എണ്ണിപറയുകയും ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി മുഖ്യമന്ത്രി പോലീസ് സേനയോട് അനുഭാവപൂര്‍വ്വമാണ് പെരുമാറയിട്ടുള്ളതെന്ന് പറഞ്ഞ എഡിജിപി, തനിക്കിനി ഇത് പറയാന്‍ അവസരം ലഭിക്കുമോയെന്ന് അറിയില്ലെന്നും കൂട്ടിചേര്‍ത്തു.
Post Your Comments