Latest NewsKeralaNews

അമേരിക്കയില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തി വീട്ടിലേക്ക് പോകുന്നതിനിടെ അപകടം: യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വടകര മുക്കാളിയില്‍ അപകടത്തില്‍ പെട്ട് മരിച്ചവരില്‍ അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് വന്ന യുവാവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്‌സിയില്‍ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമേരിക്കയില്‍ നിന്നും പുലര്‍ച്ചെ എത്തിയതായിരുന്നു ഷിജില്‍. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഷിജിലിനെ കൂട്ടാനെത്തിയതാണ് അപകടത്തില്‍ മരിച്ച ജൂബി (38). അപകടമുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു. .

Read Also: ഹേമ റിപ്പോർട്ട് മസാല ചർച്ചയായി മാറിയെന്ന് യു പ്രതിഭ, മുൻ നിര നടിമാർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും എംഎൽഎ

കാര്‍ ഡ്രൈവര്‍ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി, കാറില്‍ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എതിര്‍ ദിശകളില്‍ നിന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതായാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പെട്ട സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കെഎല്‍ 76 ഡി 3276 നമ്പര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button