KeralaLatest NewsNews

അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്, അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത് : പി.വി അന്‍വര്‍ എംഎല്‍എ

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ പരാതി സിപിഎം അന്വേഷിക്കും.
പരാതി ചര്‍ച്ച ചെയ്യാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. പി ശശിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കും. എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരായ പരാതിയിലെ കാര്യങ്ങളും ഗൗരവമായി പരിശോധിക്കുമെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് സിപിഎം സെക്രട്ടേറിയറ്റ്.

Read Also: സെപ്റ്റംബര്‍ എട്ട് ചിങ്ങത്തിലെ ഏറ്റവും ശുഭ ദിനമോ? ഗുരുവായൂരില്‍ ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങള്‍

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പി വി അന്‍വര്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സെക്രട്ടറി ചോദിച്ചെന്നും, അതിന് വിശദീകരണം നല്‍കിയെന്നും പി വി അന്‍വര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത്. പരാതിയില്‍ ബാക്കിയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

എഡിജിപി അജിത് കുമാറിനെതിരായ പരാതി അന്വേഷിക്കുന്ന സംഘത്തില്‍ ഡിഐജിയും എസ്പിമാരും അടങ്ങുന്ന കീഴുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതിലുള്ള അതൃപ്തിയും അന്‍വര്‍ പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ ആ സ്‌കൂളിലെ അധ്യാപകരും പ്യൂണുമൊക്കെയാണോ അന്വേഷിക്കേണ്ടത് എന്നാണ് അന്‍വര്‍ ചോദിച്ചത്. ഈ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം പാവപ്പെട്ട ജനങ്ങളുണ്ട്. ഈ സര്‍ക്കാരിനെ തിരിച്ച് അധികാരത്തിലെത്തിച്ച ജനങ്ങളുടെ വികാരങ്ങള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍, അതാണ് പറഞ്ഞത്. അതിനെ തള്ളിക്കളയാന്‍ ഈ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളോട് കമ്മിറ്റഡ് ആയിട്ടുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിക്ക്, സര്‍ക്കാരിന് അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയുമോയെന്ന് അന്‍വര്‍ ചോദിച്ചു. ‘ നമുക്ക് കാത്തിരുന്നു കാണാം. മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങനെയാണ് മുഖ്യമന്ത്രിയായത്?. അദ്ദേഹം വീട്ടില്‍ നിന്നും വന്ന് ആയതല്ലല്ലോ. ഈ പാര്‍ട്ടിയല്ലേ മുഖ്യമന്ത്രിയാക്കിയത്. അപ്പോള്‍ ആരോടാണ് പ്രതിബദ്ധത ഉണ്ടാകുക?. അദ്ദേഹം ഈ പാര്‍ട്ടിയുടെ പ്രതിനിധിയായിട്ട് വന്നതല്ലേ?’ പി വി അന്‍വര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button