Latest NewsIndiaNews

മഴ പാറ്റേണില്‍ വന്‍ മാറ്റം, സെപ്റ്റംബര്‍ 17ഓടെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് നിന്ന് പിന്‍വാങ്ങും

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം അവസാനിക്കാനിരിക്കെ സെപ്തംബര്‍ 7 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ ശരാശരിയേക്കാള്‍ എട്ട് ശതമാനം അധികമഴ രേഖപ്പെടുത്തി. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ അല്ല മഴ പെയ്തത്. കേരളത്തില്‍ ശരാശരിയേക്കാള്‍ 10 ശതമാനം കുറവുണ്ടായി. മണ്‍സൂണ്‍ പിന്‍വാങ്ങല്‍ ഏകദേശം സെപ്റ്റംബര്‍ 17ഓടെ ആരംഭിച്ച് ഒക്ടോബര്‍ 15-ഓടെ പൂര്‍ത്തിയാകും. തിയതികളില്‍ ചെറിയ ചില മാറ്റങ്ങള്‍ വന്നേക്കാം. കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ പിന്‍വാങ്ങല്‍ സെപ്റ്റംബര്‍ 25 നാണ് തുടങ്ങിയത്.

Read Also: കള്ളപ്പണവുമായി ട്രെയിനിൽ യാത്ര, കോട്ടയം സ്വദേശി അറസ്റ്റിൽ

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കാലാവസ്ഥാ സാഹചര്യങ്ങള്‍ പലപ്പോഴും മഴയുടെ വ്യത്യസ്തമായ പാറ്റേണുകള്‍ക്ക് കാരണമാകുന്നു. അവയെ പ്രധാനമായി അഞ്ച് വിഭാഗങ്ങളായി തരംതിരിക്കാം. മഴയില്‍ വലിയ കുറവ് (-99 ശതമാനം മുതല്‍ -60 ശതമാനം വരെ), കുറവ് (-59 ശതമാനം മുതല്‍ -20 ശതമാനം വരെ), സാധാരണ മഴ (- 19 ശതമാനം മുതല്‍ 19 ശതമാനം വരെ), അധിക മഴ (20 ശതമാനം മുതല്‍ 60 ശതമാനം വരെ), വന്‍ കൂടുതല്‍ (60 ശതമാനം മുതല്‍ 99 ശതമാനം വരെ). ഒരു സംസ്ഥാനത്തും ഈ വര്‍ഷം വന്‍ കുറവോ വന്‍ കൂടുതലോ ആയ മഴ ലഭിച്ചിട്ടില്ല.

ഈ മണ്‍സൂണ്‍ കാലത്ത് രാജസ്ഥാനില്‍ 57 ശതമാനം അധിക മഴ ലഭിച്ചപ്പോള്‍ മണിപ്പൂരില്‍ 30 ശതമാനം കുറവ് അനുഭവപ്പെട്ടു. തൊട്ടുപിന്നില്‍ ബിഹാറില്‍ 26 ശതമാനം കുറവ് അനുഭവപ്പെട്ടു. പഞ്ചാബില്‍ 23 ശതമാനവും ജമ്മു കശ്മീരില്‍ 20 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ഹിമാചല്‍ പ്രദേശില്‍ 21 ശതമാനവും അരുണാചല്‍ പ്രദേശില്‍ 22 ശതമാനവും മഴപ്പെയ്ത്തില്‍ കുറവുണ്ടായി. ഹരിയാനയും കേരളവും 10 ശതമാനത്തിന്റെ കമ്മിയാണ് നേരിട്ടത്. ഒഡീഷ (12 ശതമാനം), ജാര്‍ഖണ്ഡ് (13 ശതമാനം), പശ്ചിമ ബംഗാള്‍ (7 ശതമാനം), മിസോറാം (11 ശതമാനം), മേഘാലയ (3 ശതമാനം) എന്നീ സംസ്ഥാനങ്ങളും സമാനമായി സാധാരണ നിലയിലും താഴെയാണ് മണ്‍സൂണ്‍ കാലത്ത് ലഭിച്ച മഴയുടെ അളവ്.

57 ശതമാനം അധിക മഴയുമായി രാജസ്ഥാന്‍ മുന്നിലെത്തിയപ്പോള്‍ തമിഴ്നാടും ഗുജറാത്തും തൊട്ടുപിന്നിലുണ്ട്. സാധാരണയേക്കാള്‍ 51 ശതമാനം അധിക മഴ പെയ്തു. ഗോവ (45 ശതമാനം), ലഡാക്ക് (44 ശതമാനം), ആന്ധ്രാപ്രദേശ് (42 ശതമാനം), തെലങ്കാന (40 ശതമാനം), മഹാരാഷ്ട്ര (28 ശതമാനം), കര്‍ണാടക (23 ശതമാനം), ത്രിപുര (22 ശതമാനം), സിക്കിം (21 ശതമാനം) എന്നിങ്ങനെയാണ് അധിക മഴയുടെ കണക്ക്. ഡല്‍ഹിയില്‍ സാധാരണയേക്കാള്‍ 19 ശതമാനവും മധ്യപ്രദേശില്‍ 7 ശതമാനവും അധിക മഴ ലഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button