Latest NewsNewsIndia

വനിത ഹോസ്റ്റലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അഗ്നിബാധ: രണ്ട് പേര്‍ മരിച്ചു

ചെന്നൈ: വനിത ഹോസ്റ്റലില്‍ തീപിടിത്തം. രണ്ട് പേര്‍ മരിച്ചു. ശരണ്യ, പരിമളം എന്നീ രണ്ട് യുവതികളാണ് മരിച്ചത്. പൊള്ളലേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍ അധ്യാപികയാണ്. ഹോസ്റ്റലിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നാണ് പ്രാഥമിക നിഗമനം.

Read Also: സീറ്റ് മാറിയിരിക്കാൻ പറഞ്ഞതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനം: നാലുപേർ അറസ്റ്റിൽ

മധുരയിലെ പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക നിറഞ്ഞു. വിവരമറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഗവണ്‍മെന്റ് രാജാജി ആശുപത്രിയിലേക്ക് മാറ്റി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button