പത്തനംതിട്ട: തിരുവോണ നാളില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ഒരാഴ്ച പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചു. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
read also: ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ക്ക് ദാരുണാന്ത്യം: അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്
കുട്ടി ആരോഗ്യവാനാണെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതർ അറിയിച്ചു. ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചിട്ടുണ്ട്. നടപടികള്‍ പൂർത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും.
Post Your Comments