ഏതൊരു വീടിന്റെയും പ്രധാന ഭാഗമാണ് അടുക്കള. ഭക്ഷണ അവശിഷ്ടങ്ങളുടെയും എണ്ണയുടെയുമൊക്കെ കറകളും മറ്റും വീഴുന്ന അടുക്കള വൃത്തിയാക്കൽ എല്ലാവർക്കും വലിയ പണിയാണ്.
അച്ചാറും കഞ്ഞിവെള്ളവും മറ്റും വീണു കറ പിടിക്കുന്ന സിങ്ക് ബ്രഷും മറ്റും ഉപയോഗിച്ച് തേച്ചുരച്ച് കഴുകിയാല്‍ പോലും പലപ്പോഴും പൂർണമായി വൃത്തിയാകാറില്ല. ഇതിനൊരു മികച്ച വഴിയാണ് ബേക്കിംഗ് സോഡയും നാരങ്ങാ നീരും. അല്ലെങ്കിൽ കുറച്ചു വിനാഗിരി ഉപയോഗിച്ചാൽ മതി.
read also : സെറ്റില്‍ വച്ച് അനുവാദം കൂടാതെ ചുംബിച്ചു: നടിയുടെ പരാതിയില്‍ സംവിധായകനെ പുറത്താക്കി സംഘടന
വെള്ളമൊഴിച്ച് കഴുകിയ ശേഷം സിങ്കില്‍ മുഴുവൻ ബേക്കിംഗ് സോഡ വിതറുക. കുറച്ച് സമയത്തിന് ശേഷം ബേക്കിംഗ് സോഡയ്‌ക്ക് മുകളിലായി അല്‍പം വിനാഗിരിയോ ചെറുനാരങ്ങ നീരോ ഒഴിച്ചുകൊടുക്കാം. നന്നായി പതഞ്ഞുവരുമ്പോൾ സ്‌ക്രബറോ ബ്രഷോ ഉപയോഗിച്ച് നന്നായി തേച്ചുകൊടുക്കാം. ശേഷം ഇളം ചൂടുവെള്ളത്തില്‍ സിങ്ക് കഴുകു. പുത്തൻപോലെ സിങ്ക് വൃത്തിയായി ഇരിക്കുന്നത് കാണാം.
Post Your Comments