Latest NewsKeralaNews

മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെകിട്ടിയല്ലോ, ഒരുപിടി ചാരമാകാനെങ്കിലും ഒരോര്‍മ: അര്‍ജുനെക്കുറിച്ച് മഞ്ജു വാര്യര്‍

അർജുന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുകയാണ് നടി മഞ്ജു വാര്യർ

ഷിരൂരില്‍ നിന്ന് കാണാതായ അർജുന്റെ ലോറിയുടെ ക്യാബിൻ രണ്ടര മാസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയിരിക്കുകയാണ് . ക്യാബിനുള്ളില്‍ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ അർജുന്റെ ആണെന്ന് അന്വേഷണ സംഘം. തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം അർജുന്റെ കുടുംബത്തിന് ശരീരാവശിഷ്ടങ്ങള്‍ കൈമാറും.

read also: സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മറുപേര് ‘ മനാഫ് ‘ : ജോയ് മാത്യു

കാത്തിരിപ്പിന് ഒടുവില്‍ അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയപ്പോള്‍ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുകയാണ് നടി മഞ്ജു വാര്യർ. ‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെ കിട്ടിയല്ലോ. ഒരുപിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കും’- മഞ്ജു വാര്യർ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button