Latest NewsKeralaNews

എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ല, കൂടിക്കാഴ്ച മഹാപാപമല്ല: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടത് മഹാപാപമല്ല. തൃശൂര്‍ പൂരം കലക്കിയതില്‍ എഡിജിപിക്ക് പങ്കുണ്ട്. എഡിജിപിക്ക് എതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് വിശ്വാസം. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല’, വെള്ളാപ്പള്ളി പറഞ്ഞു.

Read Also: നടന്മാർക്കെതിരെ പരാതി ഉന്നയിച്ച നടിയ്ക്കെതിരെ പോക്സോ കേസ്, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

‘അന്‍വറിന്റെ വിമര്‍ശനം നേരത്തെ ഒന്നും കേട്ടില്ല. മലബാറില്‍ അന്‍വറിന് സിപിഎമ്മിനെ ഭയപ്പെടുത്താന്‍ സാധിക്കും. എന്തായാലും അന്‍വറിന് പിന്നാലെ കൂടാന്‍ ആളുകള്‍ ഉണ്ട്. മലബാറില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തോല്‍വി അവര്‍ തന്നെ വിലയിരുത്തട്ടെ. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ കയ്യില്‍ നിന്ന് പോയി എന്നത് നേരാണ്’, വെള്ളാപ്പള്ളി പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button