Latest NewsKeralaNews

തങ്ങളുടെ സംഘടന രാഷ്ടീയ പാര്‍ട്ടിയല്ല, സാമൂഹ്യസംഘടന: അര്‍ജുനും മനാഫും മതേതരത്വത്തിന്റെ പ്രതീകങ്ങള്‍: പി.വി അന്‍വര്‍

മലപ്പുറം: ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ സംഘടന നിലവില്‍ സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും പിവി അന്‍വര്‍. മഞ്ചേരിയില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം മഞ്ചേരിയില്‍ പ്രതികരിച്ചു.

Read Also: എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി: പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഗുരുതര വകുപ്പ് ചുമത്തി എഫ്ഐആര്‍

തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതേ പേരിലാകുമോയെന്ന് പറയാനാവില്ല. അതിന് സാങ്കേതികമായ പല കാര്യങ്ങളുമുണ്ട്. നിലവിലിത് സാമൂഹ്യ കൂട്ടായ്മയാണ്. സംസ്ഥാനത്തെ മൊത്തം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുന്നോട്ട് പോകും. . എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാം. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേറ്റമായത് കൊണ്ടാണ് പേര് നിശ്ചയിച്ചത്. പകല്‍ സൂര്യവെളിച്ചം രാത്രി ടോര്‍ച്ച് വെളിച്ചം വേണം. അതുകൊണ്ടാണ് ടോര്‍ച്ച് സംഘടനയുടെ പേരിന് ഒപ്പം വെച്ചത്. അര്‍ജുനും മനാഫും മതേതരത്വത്തിന്റെ പ്രതീകമാണ്. തനിക്ക് മേലെ വര്‍ഗീയതയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് മനാഫും അര്‍ജുന്റെയും ചിത്രം ബോര്‍ഡുകളില്‍ വെച്ചത്. മഞ്ചേരിയില്‍ പ്രഖ്യാപനം വെച്ചത് സ്വന്തം നാടായത് കൊണ്ടാണ്. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇവിടമെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗതത്തിനായി വലിയ ക്രമീകരണങ്ങള്‍ ആണ് മഞ്ചേരി ജസീല ജംഗ്ഷനില്‍ ഒരുക്കിയിരിക്കുന്നത്. പതിനായിരം പേര്‍ക്ക് ഇരിക്കാനായി കസേര ഇട്ടിരിക്കുന്ന വേദിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button