Latest NewsKeralaNews

സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം കിട്ടിയില്ല , 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരില്‍ നിന്നും ലഭിച്ചില്ലെന്ന് സ്ഥരീകരിച്ച് മുഖ്യമന്ത്രി.ചില കാര്യങ്ങളില്‍ നമുക്ക് ഒരുമിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

Read Also: റിയല്‍എസ്റ്റേറ്റ് ബിസിനസ്സുകാരനായ യുവാവ് കാറിനുള്ളില്‍ വെന്തുമരിച്ച് നിലയില്‍: കൊലപാതകമെന്ന് സ്ഥിരീകരണം

ജീവനക്കാരില്‍ നിന്നും നിര്‍ബന്ധ പൂര്‍വ്വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സര്‍ക്കാര്‍ നിലപാട്. 5 ദിവസ ശമ്പളം നല്‍കാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടകള്‍ക്കിടയിലുണ്ടായത്. അതിനിടെ ഒരു സംഘടന ഭാരവാഹികള്‍ തന്നെ കാണാന്‍ വന്നു, പ്രയാസങ്ങള്‍ പറഞ്ഞു സംഘടനയുടെ നിലപാട് മാറ്റണമെന്നാണ് അവരോട് പറഞ്ഞത്.സാമൂഹിക പ്രതിബന്ധതയുണ്ടാകണം. 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത്.എന്നാല്‍ ചില വ്യക്തികളുടെ പ്രശ്‌നം സംഘടനയുടേതാക്കി മാറ്റുകയാണ് ചിലര്‍ ചെയ്യുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button