Latest NewsKeralaNews

പെരുമഴ : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വെള്ളത്തില്‍ മുങ്ങി, ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു

മഴയെ തുടര്‍ന്ന് ഓട നിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു

തിരുവനന്തപുരം: കനത്ത മഴയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറിയതോടെ ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഓട നിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു.

read also; വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു തീ പിടിച്ചു: പൈലറ്റുമാര്‍ രക്ഷപ്പെട്ടതായി റിപ്പോർട്ട്

ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് രോഗികളെ എത്തിക്കുന്ന ഇടത്ത് മേല്‍ക്കൂരയുടെ നിര്‍ര്‍മ്മാണ പ്രവൃത്തികൾ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും മറ്റും ഓടയിൽ ഇട്ടത് കാരണം ഒഴുക്ക് തടസപ്പെടുകയും പൈപ്പ് പൊട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വെള്ളം ആശുപത്രിക്കകത്തേക്ക് കയറിയത്. തുടര്‍ന്ന് രോഗികളും ജീവനക്കാരും ഉള്‍പ്പെടെ ബുദ്ധിമുട്ടിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button