KeralaLatest NewsNews

ശ്രീതുവിനോട് തല മുണ്ഡനം ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല: ദേവീദാസന്‍

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ മരണത്തില്‍ ജോത്സ്യന്‍ ശംഖുമുഖം ദേവീദാസന്റെ മൊഴിയെടുത്തു. കുട്ടിയുടെ അമ്മ ശ്രീതു തലമുണ്ഡനം ചെയ്തത് തന്റെ നിര്‍ദേശപ്രകാരമായിരുന്നില്ലെന്ന് ദേവീദാസന്‍. ജ്യോതിഷവുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗ്ഗനിര്‍ദേശവും ശ്രീതുവിന് നല്‍കിയിട്ടില്ല. അവരില്‍ നിന്ന് പണം കൈപ്പറ്റുകയോ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ദേവീദാസന്‍ പൊലീസിനോട് വ്യക്തമാക്കി.

Read Also: ഭാവഭേദങ്ങളൊന്നുമില്ലാതെ ചെന്താമര നടന്നു പൊലീസിനൊപ്പം , രണ്ട് മനുഷ്യരെ വെട്ടിവീഴ്ത്തിയ ഇടവഴികളിലൂടെ

ജ്യോതിഷത്തെ അടച്ചാക്ഷേപിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. കുറ്റക്കാരനല്ല എന്നറിഞ്ഞിട്ടും മാധ്യമങ്ങള്‍ വേട്ട നടത്തുന്നു. മാധ്യമങ്ങള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തി.പൊലീസ് തന്നെ ബലമായി പിടിച്ചു കൊണ്ടു പോകുകയാണ് ചെയ്തതെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കള്ളനായി തന്നെ പൊലീസ് ചിത്രീകരിച്ചുവെന്നും ദേവീദാസന്‍ ആരോപിച്ചു. ഇനിയും വ്യക്തിഹത്യ തുടര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കും. തെളിവുകള്‍ പരിശോധിക്കാന്‍ ഫോണുകള്‍ പൊലീസിന് ഇയാള്‍ നല്‍കി.

എന്നാല്‍ ദേവീദാസന് പണം നല്‍കിയെന്ന മൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ശ്രീതു. പൊലീസിന്റെ ചോദ്യംചെയ്യലിലും ശ്രീതു ഇക്കാര്യം നിരന്തരമായി ആവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേവീദാസനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.

shortlink

Post Your Comments


Back to top button