
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. ചാണക്യപുരി സ്വദേശി ജിതേന്ദ്ര റാവത്താണ് മരിച്ചത്.
വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരണകാരണം വ്യക്തമല്ല. ജിതേന്ദ്ര കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുഖിതനായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം.
ആത്മഹത്യാ കുറിപ്പോ മറ്റ് തെളിവുകളോ കണ്ടുകിട്ടിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments