Latest NewsKeralaNews

നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചി നഗരത്തിലേക്ക് ഗോശ്രീ ബസുകൾക്ക് പ്രവേശനം

കൊച്ചി:  നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചി നഗരത്തിലേക്ക് ഗോശ്രീ ബസുകൾക്ക് പ്രവേശനം. ബസുകൾ നഗരത്തിലേക്ക് എത്തുന്നതിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർവ്വഹിച്ചു.നാല് ബസുകളും,10 കെ എസ് ആർ ടി സി ബസുകളുമാണ് സർവീസ് നടത്തുന്നത്. നാടിന്റെ ഉത്സവത്തിന്റെ ഭാഗമാകാന്‍ ചലച്ചിത്ര താരങ്ങളായ അന്ന ബെന്‍,പിതാവ് ബെന്നി പി നായരമ്പലം , പോളി വൽസൺ ഉളപ്പടെയുള്ളവർ എത്തിയിരുന്നു. ‘സ്‌കൂൾ,കോളേജ് കാലഘട്ടത്തിൽ യാത്രക്ക് ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ,കുട്ടികൾക്കും ജോലി ചെയ്യുന്നവർക്കും ഒരുപോലെ ഗുണകരണമാണെന്നും ,ഇത് എല്ലാരുടെയും വിജയമായി കാണുന്നതായും’ അന്ന ബെന്‍ പറഞ്ഞു .

കൊച്ചി നഗരത്തിലെ ചില റോഡുകൾ എൻ എച്ച് ആക്കിയപ്പോൾ ഗോശ്രീ പാലത്തിലൂടെയുള്ള ബസുകൾക്ക് ഹൈക്കോടതി ജംഗ്‌ഷൻ വരെ മാത്രമായിരുന്നു യാത്രാനുമതി.വൈപ്പിൻ നിവാസികളുടെ യാത്ര ഏറെ ദുരിതമായിരുന്നു , മറ്റ് റൂട്ടുകളിലേക്ക് സർവീസുകൾ നടത്തുന്ന ചില കെ എസ് ആർ ടി സി ബസുകൾ മാത്രമായിരുന്നു ഇവരുടെ ആശ്രയം. ഇനി മുതൽ കൂടുതൽ ബസുകൾ ഇവിടേക്ക് അനുവദിക്കുന്നതോടെ നഗരത്തിലേക്കുള്ള ഗോശ്രീ നിവാസികളുടെ യാത്ര ബുദ്ധിമുട്ടിന് അറുതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button