
കൊച്ചി : സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമാണെന്നും പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഷൈൻ ടോം ചാക്കോ. എന്നാൽ പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു.
നടന്മാർക്കായി ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്നും നടൻ മൊഴി നൽകിയിട്ടുണ്ട്. പലരുടെയും പേരുകൾ തനിക്ക് അറിയാമെന്നും ഷൈൻ മൊഴി നൽകി. നടൻ ഷൈൻ ടോം ചാക്കോ ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാൽ കൂടുതൽ വകുപ്പ് ചുമത്തും. എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈൻ പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Post Your Comments