
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. പാലക്കാട് താപനില 38°c വരെ ഉയരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36°c വരെയും ഉയരാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസം കൂടി ചൂട് ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments