
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പായം സ്വദേശി സ്‌നേഹയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവ് ജിനീഷിന്റെയും വീട്ടുകാരുടെയും പീഡനമെന്ന് പരാതി. ജിനീഷ് സ്‌നേഹയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചെന്നും ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിലടക്കം കൊണ്ടുപോയെന്നും കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ തിങ്കഴാഴ്ചയാണ് സ്‌നേഹയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും മുറിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. മരണത്തിന് കാരണം ഭര്‍ത്താവ് ജിനീഷും വീട്ടുകാരുമെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അഞ്ച് വര്‍ഷം മുന്‍പായിരുന്നു സ്‌നേഹയുടേയും ജിനീഷിന്റെയും വിവാഹം. ഇരുവര്‍ക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ജിനീഷ് സ്‌നേഹയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. പല തവണ പട്ടിണിക്കിട്ടു. സ്‌നേഹയുടെ ദേഹത്ത് ബാധയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ജിനീഷിന്റെ കുടുംബം ശ്രമിച്ചെന്നും കുടുംബം ആരോപണം ഉന്നയിച്ചു.
Post Your Comments